amazon-pay

കൊച്ചി: ആമസോൺ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം പുതുക്കി. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതും ഇന്ത്യയിൽ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്.

2025 ഒക്ടോബര്‍ 11 മുതല്‍ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിദേശ നാണയ ഇടപടുകള്‍ക്കുള്ള സര്‍ചാര്‍ജ് കുറയ്ക്കും. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ വഴി ഷോപ്പിംഗിനും ട്രാവല്‍ ബുക്കിംഗുകള്‍ക്കും അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് തുടര്‍ന്നും ലഭിക്കും. പ്രൈം അംഗമല്ലാത്തവര്‍ക്ക് മൂന്ന് ശതമാനം പരിധിയില്ലാത്ത റിവാര്‍ഡുകള്‍ ലഭിക്കും.

വിദേശ നാണയ ഇടപാട് സര്‍ചാര്‍ജ് കുറച്ചു. അന്താരാഷ്ട്ര ഇടപാടുകളില്‍ ഇനി വെറും 1.99 ശതമാനം മാത്രമാകും സര്‍ചാര്‍ജ്. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ വഴിയുള്ള വിമാന-ഹോട്ടല്‍ ബുക്കിംഗുകളില്‍ അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും അല്ലാത്തവര്‍ക്ക് മൂന്ന് ശതമാനവും ലഭിക്കും. ആമസോണ്‍.ഇന്നില്‍ നിന്നുള്ള യോഗ്യതയുള്ള പര്‍ച്ചേസുകള്‍ക്ക് മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ആമസോണിന് പുറത്തുള്ള മറ്റു ചെലവുകള്‍ക്കായി ഒരു ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.