തിരുവനന്തപുരം : കരമന -പൂജപ്പുര റോഡിന്റെ ഇരുവശങ്ങളും കൈയേറി അനധികൃത കച്ചവടം വ്യാപകമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ മൂന്നു മാസത്തിനകം കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.