
ബീജിംഗ്: ചൈനീസ് നടനും ഗായകനും മോഡലുമായ യൂ മെങ്ങ്ലോംഗ് (37) കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. വ്യാഴാഴ്ച ബീജിംഗിലെ ചാവോയാങ്ങ് ജില്ലയിലായിരുന്നു സംഭവം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. ഗോ പ്രിൻസസ് ഗോ, എറ്റേണൽ ലവ് തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധനേടിയ യൂ, മ്യൂസിക് വീഡിയോ സംവിധായകൻ കൂടിയായിരുന്നു.