bhima

ചെന്നൈ: 'മഴ,​ മഴ കുട കുട,​ മഴ വന്നാൽ പോപ്പിക്കുട",​ 'പുറത്തു നിന്ന് നോക്കിയാൽ ഒരു ചെറിയ കട, അകത്ത് അതിവിശാലമായ ഷോറൂം" തുടങ്ങി സിനിമാ ഡയലോഗുകളെക്കാൾ ഹിറ്റായ പരസ്യവാചകങ്ങളുടെ സ്രഷ്ടാവും എഴുത്തുകാരനുമായ ശിവകൃഷ്ണമൂർത്തി എന്ന എസ്. കെ. മൂർത്തി (85) ചെന്നൈയിൽ അന്തരിച്ചു. ഭീമ ജൂവലറിയുടെ ലോഗോ ആയ കുട്ടിപ്പയ്യനെ സൃഷ്ടിച്ചതും എസ്. കെ. മൂർത്തിയാണ്. മലയാളത്തിൽ കാലത്തിന് മുമ്പേ സഞ്ചരിച്ചതെന്ന ഖ്യാതിയുള്ള കാലചക്രം (2002) എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. പരസ്യമേഖലയിലാണ് തുടക്കം. എണ്ണമറ്റ പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു. മലയാളം,​ ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ എഴുതിയിരുന്നു. ഭാര്യ: ശാന്താ മൂർത്തി,​ അജയ് (യു.എസ്.എ)​,​ ചിത്രസംയോജകൻ വിജയ് ശങ്കർ,​ ആനന്ദ് (യു.എസ്.എ) എന്നിവരാണ് മക്കൾ. മരുമക്കൾ: മായ,​ വൈജയന്തി.