ആറ്റിങ്ങൽ: കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ആറ്റിങ്ങൽ, റെനർജി സിസ്റ്റം എന്നിവരുടെ സഹകരണത്തിൽ സംഘടിപ്പിക്കുന്ന പൊന്നോണ സായാഹ്നം ഇന്ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ആറ്റിങ്ങൽ സെറ്റപ് സ്ക്വാഡ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, പ്രഥമ കലാഭവൻ മണി പുരസ്കാര ജേതാവായ സന്തോഷ്‌ ബാബു വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കലാഭവൻ മണിയുടെ ഗാനങ്ങൾ, വർക്കല നന്ദനം മ്യൂസിക്കിന്റെ ട്രാക്ക് ഗാനമേള തുടങ്ങിയവ നടക്കും. ആറ്റിങ്ങൽ വിദ്യാദ്യാസ ഉപജില്ലയിൽ 10-ാം ക്ലാസ് പരീക്ഷയിൽ 90ശതമാന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാന കൂപ്പൺ വഴി നിരവധി സമ്മാനങ്ങളും നൽകുന്നു. പൊന്നോണ സായാഹ്നം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുഖ്യാതിഥിയാകും. ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡന്റ്‌ ആറ്റിങ്ങൽ പ്രകാശ്, സെക്രട്ടറി ബിജു.എ. നായർ, ട്രഷറർ റിജു രാജേന്ദ്രൻ, അമർ ഹോസ്‌പിറ്റൽ എം.ഡി. ഡോ. രാധാകൃഷ്ണൻ നായർ,റെനർജി സിസ്റ്റം എം.ഡി റോയ് ക്രിസ്റ്റി,കേരളകൗമുദി സീനിയർ മാനേജർ സുധികുമാർ,ആറ്റിങ്ങൽ ലേഖകൻ ബൈജു മോഹൻ, ഇപ്റ്റ ജോയിന്റ് സെക്രട്ടറി ഷിബു കടക്കാവൂർ തുടങ്ങിയവർ പങ്കെടുക്കും.