
വെള്ളറട :കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സർജറി ഡിപ്പാർട്ട്‌മെന്റിനോട് അനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളോടെയാണ് തുടക്കം.മെഡിക്കൽ സൂപ്രണ്ട് എസ്.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.സർജറി വകുപ്പ് മേധാവി ഡോ.പുനിതാ തെട്രാവൂ ഒലിയുടെ അദ്ധ്യക്ഷത വഹിച്ചു.എ.ആർ.സുശീൽ,ഡോ.പ്രേംകുമാർ എന്നിവർ സംസാരിച്ചു.പ്ലാസ്റ്റിക് സർജറിയിൽ മുപ്പത് വർഷത്തിലേറെ സേവന പരിചയവും സൂപ്പർ സ്‌പെഷ്യാലിറ്റി ബിരുദങ്ങളുമുള്ള ഡോ. അനീഷ് ഏലിയാസാണ് ചീഫ് കൺസൾട്ടന്റ്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ.പി. കിടത്തി ചികിത്സിക്കുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക വാർഡുമുണ്ട്.