d

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‌ഡെലിവറി വ്ലോഗ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു,​ ജൂലായ് അഞ്ചിനാണ് അശ്വിനും ദിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് മകനെ വീട്ടിൽ വിളിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു. ഗർഭിണിയായതും മുതൽ പ്രസവം വരെയുള്ള വിശേഷങ്ങളെല്ലാം ദിയ തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ. തന്റെ ഇൻസ്റ്രഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. ഞങ്ങളുടെ കുഞ്ഞുലോകം എന്നും ചിത്രത്തിനൊപ്പം ദിയ കുറിച്ചു.

സൂര്യകാന്തി പൂക്കൾക്കിടയിൽ കുഞ്ഞുമായി നിൽക്കുന്ന ദിയയെ അശ്വിൻ ചുംബിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. രവധി പേരാണ് സന്തോഷം പങ്കുവച്ച് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണെന്നും ദിയയെ പോലെയാണെന്നും ഉള്ള കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)