
മോസ്കോ: റഷ്യയിൽ ദിവസങ്ങൾക്ക് മുമ്പ് ഭൂചലനം അനുഭവപ്പെട്ട കാംചത്ക തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂകമ്പം. ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്). റഷ്യൻ നഗരമായ പെട്രോപാവ്ലോവ്സ്ക്-കംചാത്സകിയിൽ നിന്ന് 111 കിലോമീറ്റർ കിഴക്ക് 39.5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറഞ്ഞു. പസഫിക്ക് സമുദ്രത്തിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സമീപത്തുള്ള ചില റഷ്യൻ തീരങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ വരെ അപായ തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു. ജൂലായിൽ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് കംചത്ക ഉപദ്വീപിൽ ഉണ്ടായത്. ഇതിനെത്തുടർന്ന് ഹവായിലെയും ജപ്പാനിലെയും ജനങ്ങളെ വ്യാപകമായി ഒഴിപ്പിച്ചു.