
നാഗ്പൂർ: ട്രെയിനിന് മുകളിലേക്ക് ചാടിക്കയറിയ യുവാവ് വൈദ്യുതി ലൈനിൽത്തട്ടി ഷോക്കേറ്റ് മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:30 ഓടെ നാഗ്പൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം. യാത്രക്കാരുടെയും റെയിൽവേ പൊലീസിന്റെയും മുന്നറിയിപ്പ് അവഗണിച്ച് കോച്ചുകൾക്ക് മുകളിലൂടെ യുവാവ് നടക്കുകകയായിരുന്നു.
നടന്നു നീങ്ങുന്നതിനിടെ തല വൈദ്യുത ലൈനിൽ മുട്ടിയതും ഷോക്കേറ്റ് തൽക്ഷണം മരിച്ചു. ചുറ്റും കൂടിനിന്നവരെ ഞെട്ടിച്ചുകൊണ്ട് കോച്ചിനു മുകളിൽ നിന്ന് മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. റീൽ ചിത്രീകരിക്കുന്നതിനാണോ അതോ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ യുവാവെന്ന് റെയിൽവേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.