
മകന്റെ മുഖം ആദ്യമായി വെളിപ്പെടുത്തി ദിയയും അശ്വിൻ ഗണേശും. ഞങ്ങളുടെ കുഞ്ഞുലോകം എന്ന അടിക്കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ചിത്രമാണ് പങ്കുവച്ചത്. നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. നീഓം അശ്വിൻ ഗണേശ് എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്ന പേര്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും സോഫ്ട്‌വെയർ എൻജിനീയർ അശ്വിൻ ഗണേശും തമ്മിലുള്ള പ്രണയ വിവാഹം. പ്രിയപ്പെട്ടവർ ഓസി എന്ന് വിളിക്കുന്ന ദിയ ഒരു ബിസിനസുകാരികൂടിയാണ്.