minister

തിരുവനന്തപുരം :പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതവും ചേർത്ത്‌ 87.45 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നൽകിവരുന്ന പദ്ധതിയാണ്‌ പിഎംമാതൃ വന്ദന യോജന.


വനിതാ ശിശുവികസന വകുപ്പിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്‌. അതിനായി 34.98 കോടി രൂപയാണ്‌ സംസ്ഥാനം നീക്കിവച്ചത്‌. ഈവർഷം പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയത്‌ 30 കോടി രൂപയാണ്‌. 4.98 കോടി രുപ അധികമായി അനുവദിച്ചു.