joy
joy

കൊച്ചി: ലോകത്തിൽ ഏറ്റവുമധികം ആസ്തിയുള്ള മലയാളിയായി ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വര പട്ടികയിൽ 670 കോടി ഡോളർ(59,000 കോടി രൂപ) ആസ്തിയുമായാണ് ജോയ് ആലുക്കാസ് പുതിയ നേട്ടം കൈവരിച്ചത്. ഫോബ്സിന്റെ ആഗോള പട്ടികയിൽ 566ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുൻവർഷത്തേക്കാൾ ആസ്തിയിൽ 440 കോടി ഡോളറിന്റെ വർദ്ധനയുണ്ട്. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ യൂസഫലിയാണ് രണ്ടാം സ്ഥാനത്ത്. യൂസഫലിയുടെ ആസ്തി മുൻവർഷത്തെ 760 കോടി ഡോളറിൽ(66,900 കോടി രൂപ) നിന്ന് 540 കോടി ഡോളറായി(47,500 കോടി രൂപ) കുറഞ്ഞു.

കേരളത്തിലെ അതിസമ്പന്നർ

വ്യക്തി : ആസ്തി(രൂപയിൽ)

ജോയ് ആലുക്കാസ്: 59,000 കോടി

എം.എ യൂസഫലി: 47,500 കോടി

സണ്ണി വർക്കി: 35,500 കോടി

രവി പിള്ള: 27,500 കോടി

ടി.എസ് കല്യാണരാമൻ: 32,000 കോടി

ബി. ഗോപാലകൃഷ്‌ണൻ: 31,000 കോടി

രമേഷ് കുഞ്ഞിക്കണ്ണൻ: 26,500 കോടി

മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടേർസ്: 22,500 കോടി