തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്റെ 68-ാമത് സംസ്ഥാന സമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പേഴ്‌സിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

15, 16 തിയതികളിൽ നടക്കുന്ന സമ്മേളനത്തിൽ എൽ.എൽ.എ മാരായ പി.സി. വിഷ്ണുനാഥ്, എം.വിൻസെന്റ്,റോജി എം.ജോൺ,മുൻ എം.പി കെ.മുരളിധരൻ,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,കെ.പി.സി.സി ഭാരവാഹികളായ ബി.ആർ.എം.ഷെഫീർ, ജി. സുബോധൻ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ,സർവിസ് സംഘടനാ നേതാക്കളായ എം.എസ് ഇർഷാദ്,പ്രദീപ് കുമാർ.സി എന്നിവർ പങ്കെടുക്കും.

പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനവും യു‌.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യപ്രഭാഷണവും നടത്തും.മാത്യു കുഴൽനാടൻ എം.എൽ.എ,കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.ലിജു എന്നിവർ പങ്കെടുക്കും.

യാത്രഅയപ്പ് സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. വനിതാസമ്മേളനം കെ.കെ. രമ എം.എൽ.എയും സമാപനസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും.എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.ആർ.മഹേഷ്, ചാണ്ടി ഉമ്മൻ എന്നിവർ പങ്കെടുക്കും.16 ന് നടക്കുന്ന പ്രവർത്തകയോഗം ഉമാ തോമസ് ഉദ്ഘാടനം ചെയ്യും.