
വാഷിംഗ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ഉയർന്ന തീരുവ ചുമത്തണമെന്ന് ജി - 7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് യു.എസ്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് ജി - 7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചർച്ചയായി. യുദ്ധം തുടരാൻ റഷ്യയെ സഹായിക്കുന്നതെന്ന് കരുതുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തുന്നതും ചർച്ച ചെയ്തെന്ന് അദ്ധ്യക്ഷത വഹിച്ച കാനഡ വ്യക്തമാക്കി. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.