
ലിവർപൂൾ: ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. വനിതകളുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ലിവർപൂളിൽ നടന്ന ഫൈനലിൽ ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് 24കാരിയായ ജെയ്‌സ്‌മിൻ ഇടിച്ചുതോൽപ്പിച്ചത്.
ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ പോളണ്ട് താരമായിരുന്നു പോയിന്റ് നിലയിൽ മുന്നിൽ. ഗാലറിയിൽ വലിയ പിന്തുണ ലഭിച്ചതും പോളണ്ട് താരത്തിനായിരുന്നു. എന്നാൽ രണ്ടാം റൗണ്ട് എത്തിയതോടെ ജെയ്‌സ്‌മിൻ കുതിപ്പ് തുടങ്ങി. ഒടുവിൽ അവസാന റൗണ്ടിൽ ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയെടുക്കുകയായിരുന്നു.
80 പ്ളസ് കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ നുപൂർ വെള്ളി മെഡൽ നേടി. ഫൈനലിൽ പോളണ്ട് താരം അഗത കച്‌മാർക്‌സാണ് ജയിച്ചത്. ഇന്ത്യൻ താരം പൂജാ റാണി വെങ്കല മെഡലും സ്വന്തമാക്കി.
JAISMINE LAMBORIA IS THE WOMEN'S 57 KG WORLD CHAMPION🏆🇮🇳!
— Rambo (@monster_zero123) September 14, 2025
beats Paris Oly🥈 Julia Szemereta🇵🇱 4-1 on split decision in the finals.
She is the 9th Indian female boxer ever to win a World Championship Gold and 1st gold medalist under World Boxing. Many congratulations.#Boxing pic.twitter.com/ijU6Rjb6ez