അബുദാബി: ജീവിതച്ചെലവുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാരെ സഹായിക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻഫ്ളേഷൻ അലവൻസ് സ്‌കീം (പണപ്പെരുപ്പ അലവൻസ് പദ്ധതി). കുടുംബങ്ങൾക്ക് മാസം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. 2022ലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. ഈ വർഷമാദ്യം പദ്ധതി പുനഃക്രമീകരിച്ചു. 25,000 ദിർഹത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്കാണ് അലവൻസ് നൽകുന്നത്. ഇന്ധനച്ചെലവ്, ആഹാരം, വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവുകൾ അലവൻസിൽ ഉൾപ്പെടും.
ആർക്കൊക്കെ അപേക്ഷിക്കാം?
പ്രാഥമിക ഉപഭോക്താവിന് തൊഴിൽ ഉണ്ടായിരിക്കണം. ഇയാൾക്ക് ഇൻഷുറൻസോ പെൻഷനോ ഉണ്ടായിരിക്കണം. വിരമിച്ചയാൾക്കും അപേക്ഷിക്കാം. പിതാവിനെയാണ് പ്രാഥമിക ഉപഭോക്താവായി കണക്കാക്കുന്നത്. തൊട്ടടുത്ത സ്ഥാനം മാതാവിനും മൂത്ത കുട്ടിക്കുമാണ്.