
ധ്യാൻ ശ്രീനിവാസനും ലുക്നും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ആക്ഷനും സസ്പെൻസും നർമ്മവും നിറച്ച കംപ്ലീറ്റ് പാക്കേജാണ് ചിത്രമെന്ന് അടിവരയിടുന്നതാണ് ട്രെയിലർ. ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായി ഒരുക്കിയ ചിത്രം സെപ്തംബർ 19ന് തിയേറ്ററുകളിലെത്തും.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിനാണ് സംവിധാനം ചെയ്യുന്നത്.
രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് നായികമാർ. വിജയരാഘവൻ , ശാന്തികൃഷ്ണ, അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയവരോടൊപ്പം
പ്രശസ്ത സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത അഭിനേതാവായി എത്തുന്നു.
'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് രചന .
ഛായാഗ്രഹണം: അഫ്നാസ് വി,എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, ഫെയർബെ ഫിലിംസാണ് ആണ് നിർമ്മാണം. വിതരണം വേഫെറർ ഫിലിംസ്
പി.ആർ.ഒ: പ്രതീഷ് ശേഖർ,