a
സൗഹൃദവേദിയുടെ കുടുംബസംഗമം ടി. പി.ശാസ്‌തമംഗലം ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: പുനലൂർ താലൂക്കിൽ നിന്ന് തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയവരുടെ കലാ സാംസ്കാരിക സംഘടനയുടെ കുടുംബ സംഗമം അമ്പലമുക്ക് എൻ.എസ്.എസ് ഹാളിൽ ടി. പി. ശാസ്‌തമംഗലം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ നിർവഹക സമിതി അംഗം അഡ്വ.കെ.പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. തലവൂർ ഗംഗാധരൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.പി.കെ.സുരേഷ് കുമാർ, പി.സി.തോമസ് കുട്ടി, ഡോ.വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപറമ്പിൽ, എം.എസ്.പ്രേമചന്ദ്രൻ, ഡോ.എം.എസ്.രാജൻ, എ.നസീർ എന്നിവർ സംസാരിച്ചു. രേഷ്മ കൃഷ്ണ, മനീഷ് എസ്.നായർ, മേഘ എസ്.നായർ, അനാമിക സജൻ എന്നിവർക്ക് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു.