e

ന്യൂഡൽഹി: അനധികൃത ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം ഉർവശി റൗട്ടേലയ്ക്കും

തൃണമൂൽ കോൺഗ്രസ് മുൻ എം.പിയും നടിയുമായ മിമി ചക്രവർത്തിക്കും ഇ.ഡി നോട്ടീസ്. ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് ഹാജരാകാനാണ് മിമിയോട് നിർദ്ദേശിച്ചിരിക്കുന്നത്. നാളെ ഉർവശി ഹാജരാകണം. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നതടക്കം ഇ.ഡി അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭിനേതാക്കളെയും ക്രിക്കറ്റ് താരങ്ങളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.