d

നേമം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായതോടെ ഈ വഴിയുള്ള യാത്രാദുരിതം വർദ്ധിക്കുന്നു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിന്റെ അവസ്ഥ വാർഡ് കൗൺസിലർ മുതൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. മഴ കൂടി പെയ്താൽപ്പിന്നെ റോഡ് കടക്കാൻ ഏറെ പ്രയാസമാണ്.

വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനും മറ്റു ഇൻഡസ്ട്രിയൽ വികസന സാദ്ധ്യതകളും പദ്ധതികളും വരുന്ന ഒരു പ്രദേശമാണ് ഇവിടം. ഇത്രയും സാദ്ധ്യതകളുള്ള പ്രധാനപ്പെട്ട

ഒരു സ്ഥലത്തെ റോഡ് ഇനിയെങ്കിലും ടാറ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.