rah

കാക്കനാട്: എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ചോറ്റാനിക്കര സ്വദേശി രാജേഷി(49)നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയിൽ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇൻഫോപാർക്ക്‌ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ മാസം 3ന് ചാരായ വാറ്റുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇയാൾ റിമാൻഡിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന അമ്മയും സഹോദരിയും എത്തിയാലുടൻ മൃതദേഹം വിട്ടുനിൽക്കുമെന്ന് ഇൻഫോപാർക്ക്‌ പൊലീസ് അറിയിച്ചു.