നമ്മൾ ജനിക്കുന്ന സമയവും നക്ഷത്രവും അനുസരിച്ച് ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകും. നക്ഷത്രം മാത്രം നോക്കി പൊതുഫലവും പറയാനാകും. ഇത്തരത്തിൽ ചില നക്ഷത്രക്കാർക്ക് വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ജീവിതത്തിൽ വലിയ മാറ്റം സംഭവിക്കും. ഇവരെതേടി അപ്രതീക്ഷിതമായി പണമെത്തുമെന്നാണ് വിശ്വാസം. ഏതെല്ലാം നക്ഷത്രക്കാർക്കാണ് അടുത്ത് ഏഴ് ദിവസത്തിനുള്ളിൽ ധനയോഗം കാണുന്നതെന്ന് നോക്കാം.
അവിട്ടം - ഈ നക്ഷത്രക്കാർക്ക് വിചാരിക്കുന്നതിലും കൂടുതൽ പണം കൈവശം വന്നുചേരും. അതുപോലെതന്നെ ചെലവും വർദ്ധിക്കും. ധനസംബന്ധമായി ഇതുവരെയുണ്ടായിരുന്ന തർക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. ബന്ധുക്കൾക്കും ഐശ്വര്യമുണ്ടാകും. എല്ലാ ദുഃഖങ്ങളും വിട്ടൊഴിയും. സ്വസ്ഥതയും സമാധാനവും ലഭിക്കും. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും വർദ്ധിക്കും.
പൂരാടം - ഇവരുടെ ജീവിതത്തിൽ ഉടൻ തന്നെ ധനഭാഗ്യമുണ്ടാകും. ചെലവ് കൂടുമെങ്കിലും പണം സമ്പാദിക്കാൻ ഇവർക്കാകും. വീട്ടിലുണ്ടായിരുന്ന ദുരിതങ്ങളും കലഹങ്ങളും ഒഴിയും. തൊഴിൽ മേഖലയിൽ നല്ല മാറ്റങ്ങളുണ്ടാകും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ബിസിനസ് രംഗത്തുള്ളവർക്ക് എല്ലാം അനുകൂലമാകും.
വിശാഖം - അഭിവൃദ്ധിയും സമ്പത്തും ഇവരെ തേടിയെത്തും. വിവാഹപരമായ തടസങ്ങളെല്ലാം നീങ്ങും. പ്രണയ സാഫല്യമുണ്ടാകും. ചിട്ടി അല്ലെങ്കിൽ ലോട്ടറിയിൽ സമ്മാനം ലഭിക്കാൻ സാദ്ധ്യത. കുടുംബത്തിൽ സമാധാനം നിറയും. ശുഭവാർത്തകൾ തേടിയെത്തും. ഒരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ പണം ലഭിക്കും.