ahaana-krishna

നടി അഹാന കൃഷ്ണയും കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും ആവേശമാണ്. അതുകൊണ്ട് തന്നെ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാ ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.

ഇപ്പോഴിതാ അഹാന കുടുംബവുമായി യാത്ര പോകുമ്പോഴുണ്ടാകുന്ന അനുഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ്. കുടുംബവുമായുള്ള യാത്രകൾ ആകെ ബഹളമയമാണെന്ന് താരം പറഞ്ഞു. യാത്രാ ചിത്രങ്ങളിലെ ഫോട്ടോകളിൽ കാണുന്ന ചിരിച്ച മുഖങ്ങൾക്ക് പിന്നിലെ സത്യവും അഹാന വെളിപ്പെടുത്തുന്നുണ്ട്.

'കൂട്ടുകാരുമായി യാത്ര പോകുമ്പോഴാണ് സ്വാഭാവികമായും ഡ്രാമ കുറവുള്ളത്. വീട്ടുകാരുമായി യാത്ര പോകുമ്പോൾ സിനിമയിൽ കാണുന്ന പോലെയാണ്. പോസ്റ്റ് ചെയ്യുന്ന ഫോട്ടോ കണ്ടാൽ തോന്നും, ഭയങ്കര ഹാപ്പി മൂഡാണെന്ന്. എന്നാൽ ഇതിന്റെ പിന്നിൽ, ഫാലിമി എന്ന ചിത്രത്തിൽ ഒരു റെയിൽവെ സ്റ്റേഷനിൽ വച്ച് എല്ലാവരും കൂടെ അടിച്ച് പിരിയുന്ന ഒരു സീനുണ്ടല്ലോ. അതൊക്ക നമ്മുടെ എല്ലാ ഫാമിലി ട്രിപ്പിലും സാധാരണമായി സംഭവിക്കുന്നതാണ്. ഫോട്ടോ കാണുമ്പോൾ എല്ലാവരും ഭയങ്കര ഹാപ്പി, പക്ഷേ അവിടെ ആറ് പേര് അടിച്ച് പിരിഞ്ഞ് എട്ട് വഴിക്കായിരിക്കും'- അഹാന പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് നേരെ വരുന്ന വിമർശനം എങ്ങനെ നേരിടുമെന്ന ചോദ്യത്തിനും അഹാന മറുപടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകുന്നതിന് മുമ്പ് തന്നെ ഇത് ഞങ്ങൾ ഫേസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിനോടൊന്നും വലിയ വികാരം തോന്നാറില്ലെന്ന് അഹാന പറഞ്ഞു.