
തിരുവനന്തപുരം: നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 22 വിദ്യാർത്ഥികൾക്ക് പരിക്ക്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി എൽപി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
കയറ്റത്തിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടിനിന്നതുകൊണ്ട് വലിയ അപകടം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്.