തിരുവനന്തപുരം: പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജെ.പി.എയുടെ(ജോയിന്റ് പ്ലാറ്റ്ഫോം ഒഫ് ആക്ഷൻ) നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പെൻഷൻക്കാരും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ജെ.പി.എ അഖിലേന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആർ.കുമാർ ഉദ്ഘാടനം ചെയ്തു. ജെ.പി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ്.എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.അരുൺജിത്,വി.കെ. സദാനന്ദ്,പുഷ്പ.എം.എ,എബ്രഹാം,പി.പി.പ്രസാദ് എന്നിവർ സംസാരിച്ചു.