tawa

ദോശ, ചപ്പാത്തി തുടങ്ങിയവ ഉണ്ടാക്കാൻ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തവ. പണ്ടുകാലങ്ങളിൽ ദോശക്കല്ല് ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിലും പുതിയ കാലത്ത് കൂടുതൽ പേരും നോൺസ്റ്റിക് തവകളിലേയ്ക്ക് മാറിക്കഴിഞ്ഞു. വീടുകളിൽ മിക്കവരും തവ ചുമരിൽ തൂക്കിയിടുകയോ ഷെൽഫിൽ സൂക്ഷിക്കുകയോ ആയിരിക്കും പതിവ്. എന്നാൽ വാസ്‌തുശാസ്ത്രത്തിൽ ഇതിന് പ്രത്യേക നിർദേശങ്ങളുണ്ട്.

തവ, ചീനച്ചട്ടി തുടങ്ങിയവ രാഹുവിനെ പ്രതിനിധീകരിക്കുന്നുവെന്നാണ് വാസ്‌തുവിൽ പറയുന്നത്. അതിനാൽ ഇവയുടെ ശുചിത്വത്തിലും പരിപാലനത്തിലും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പാചകത്തിനുശേഷം വൃത്തിയാക്കാതെ തവ അതേപ്പടി കൊണ്ടുവയ്ക്കുന്നത് ഗൃഹനാഥനോ ഗൃഹനാഥയ്ക്കോ ദോഷം വരുത്തും.

ഉപയോഗത്തിനുശേഷം നന്നായി കഴുകി സൂക്ഷിക്കാം. രാത്രിയിൽ ഇവ ഒരിക്കലും വൃത്തിയില്ലാതെ സൂക്ഷിക്കാൻ പാടില്ല. രാവിലെ ഉപയോഗിക്കുന്നതിന് മുൻപായി തീ തവ അടുപ്പിൽ വച്ചതിനുശേഷം അൽപം ഉപ്പ് വിതറണം. ഇത് വാസ്തുദോഷങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ ചൂടുള്ള തവയിൽ വെള്ളമൊഴിക്കാൻ പാടില്ല. ഉപയോഗത്തിലില്ലാത്തപ്പോൾ മറ്റാർക്കും കാണാത്ത രീതിയിലാണ് ഇവ സൂക്ഷിക്കേണ്ടത്. തവ തലകീഴായി ഇടുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം പാകം ചെയ്യുന്നതിന്റെ വലതുവശത്തായാണ് തവ സൂക്ഷിക്കേണ്ടത്.