veg

കൊച്ചി: മൊത്ത വില അടിസ്ഥാനമായ നാണയപ്പെരുപ്പം ആഗസ്റ്റിൽ 0.52 ശതമാനമായി ഉയർന്നു. ജൂലായിൽ മൊത്ത വിലയിൽ 0.58 ശതമാനം കുറവുണ്ടായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങൾ, വ്യാവസായിക ഉത്പന്നങ്ങൾ, ഭക്ഷ്യ ഇതര സാധനങ്ങൾ, ഗതാഗത ഉപകരണങ്ങൾ തുടങ്ങിയവയുടെ വില മുകളിലേക്ക് നീങ്ങുകയാണ്. പ്രാഥമിക ഉത്പന്നങ്ങളുടെ വില സൂചിക കഴിഞ്ഞ മാസം 1.6 ശതമാനം ഉയർന്നു. അതേസമയം ഇന്ധനം, ഊർജം എന്നിവയുടെ വില താഴ്ന്നു. ഉത്പാദന ചെലവിലെ വർദ്ധനയും ഉത്സവകാലത്തിന് മുന്നോടിയായുള്ള ഉപഭോഗ ഉണർവും മൊത്ത വില സൂചിക കൂടാനിടയാക്കി.