തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റല്‍ ഭൂവിവര സംവിധാനമായ (ILIMS)എന്റെ ഭൂമി സംയോജിത പോര്‍ട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാനയിലെ നാഷണല്‍ സര്‍വെ റവന്യു ഉദ്യോഗസ്ഥരും ഇന്‍ഫോര്‍മാറ്റിക്സസ് സെന്റര്‍ (NIC)ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. സംഘാംഗങ്ങള്‍ റവന്യു മന്ത്രി കെ രാജന്‍മായി ആശയ വിനിമയം നടത്തി.
റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സംയോജിപ്പിച്ച് കേരളത്തില്‍ നടപ്പാക്കിവരുന്ന എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ മാതൃകയില്‍ തെലുങ്കാന സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് പ്രയോജനകരമായ സമഗ്രമായ ധാരണ നേടുകയും സമാനമായ മികച്ച രീതികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത പഠിക്കുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. റവന്യു,സര്‍വേ,രജിസ്ട്രേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. സര്‍വെ ട്രയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ട്രയിനിംഗിലും സംഘം പങ്കെടുക്കും.
പഠന സംഘത്തില്‍ തെലങ്കാന സര്‍വെ ജോയിന്റ് ഡയറക്ടര്‍ പ്രസന്ന ലക്ഷ്മി, സര്‍വെ ഇന്‍സ്‌പെക്ടര്‍ എം നാഗേന്ദര്‍, സര്‍വെയര്‍ മാരായ ടി സസ്യാറാണി, കെ വിനയകുമാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സീനിയര്‍ ഡയക്ടര്‍മാരായ വിജയമോഹന്‍, ഭാഗ്യരേഖ , ഡയറക്ടര്‍ എസ് കൃഷ്ണ, റവന്യു തഹസില്‍ദാര്‍ സായി കൃഷ്ണ തുടങ്ങിയവരാണ് പിടിപി നഗറിലെ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.