
പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ഈ ഭക്ഷണങ്ങൾ ധാരാളം! രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... അണുബാധയെ ചെറുത്ത് , രോഗപ്രതിരോധം കൂട്ടുന്ന 10 അടുക്കള വിഭവങ്ങളെ അറിയാം.
1 വെളുത്തുള്ളി
ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്ന ഒന്നുമാത്രമല്ല വെളുത്തുളളി. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന അമൂല്യ ഘടകങ്ങൾ വെളുത്തുളളിയിലുണ്ട്.അല്ലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അണുബാധ ചെറുക്കാൻ സഹായിക്കുന്നു.
2 ബ്രോക്കോളി
ബ്രോക്കോളി എ, സി, ഇ എന്നീ വിറ്റാമിനുകളുടെ കലവറയാണ്. കൂടാതെ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ ബ്രോക്കോളിയുമായി മത്സരിക്കാൻ വളരെ കുറച്ച് ഭക്ഷണങ്ങൾക്ക് മാത്രമേ കഴിയൂ. ചെറുതായി ആവിയിൽ വേവിക്കുകയോ സാലഡിൽ ചേർക്കുകയോ ചെയ്യാം. ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒരു ചെറു മാറ്റമാണിത്.
3 ഇഞ്ചി
തൊണ്ടവേദന, ഓക്കാനം, വീക്കം എന്നിവയ്ക്കുള്ള ഒരു വീട്ടുവൈദ്യമായി ഇഞ്ചി പണ്ടേ ഉപയോഗിച്ചുവരുന്നു. ആന്റിഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഫലങ്ങളുള്ള ബയോ ആക്ടീവ് സംയുക്തമായ ജിഞ്ചറോൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. വിഭവങ്ങളിൽ ഇഞ്ചി ചേർക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും.
4 ചീര
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചീര. ബ്രോക്കോളിയെപ്പോലെ, ചെറുതായി വേവിക്കുമ്പോൾ ഇത് കൂടുതൽ പോഷകങ്ങൾ നിലനിർത്തുകയും ആരോഗ്യശേഷി ഉറപ്പാക്കുകയും ചെയ്യുന്നു.
5 തൈര്
നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനു ഉത്തമമാണ് തൈര്. തൈരിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം, പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും. ഭക്ഷണത്തിൽ തൈരുൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തൈരിനു കഴിയും.
6 സൂര്യകാന്തി വിത്തുകൾ
വിറ്റാമിൻ ഇ, മഗ്നീഷ്യം, സെലിനിയം എന്നിവയാൽ സമ്പന്നമായ ഈ ചെറിയ വിത്തുകൾ പോഷകങ്ങളുടെ കലവറകളാണ്. പ്രത്യേകിച്ച് സെലിനിയം, ചില വൈറൽ അണുബാധകൾക്കെതിരെ പോരാടുന്നു.
7 മഞ്ഞൾ
മഞ്ഞൾ നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്നു. മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മഞ്ഞളിന്റെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും .