shahrukh

പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിച്ച ബോളിവുഡ് നടനാണ് ഷാരൂഖ് ഖാൻ. ഇതിനായി അമിത വ്യായാമമോ ഭക്ഷണക്രമങ്ങളോ താരത്തിനില്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇപ്പോഴിതാ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് മുൻപ് ഷാരൂഖ് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധപിടിച്ചുപറ്റുന്നത്. സെലിബ്രിറ്റികളെല്ലാം വിലയേറിയ ഫാൻസി ഭക്ഷണരീതിയാണ് പിന്തുടരുതെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ തന്റെ ഭക്ഷണരീതി വളരെ ലളിതമാണെന്നാണ് നടൻ പറയുന്നത്. ഒരു ദിവസം രണ്ടുതവണ മാത്രമാണ് നടൻ ഭക്ഷണം കഴിക്കുന്നത്. അത് ഉച്ചഭക്ഷണവും അത്താഴവുമാണ്. ഈ സമയം മുളപ്പിച്ച പയർ, ഗ്രിൽഡ് ചിക്കൻ, ബ്രോക്കോളി ചിലപ്പോൾ കുറച്ച് പരിപ്പ് എന്നിവയാണ് കഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

broccoli

ഗുണങ്ങൾ

വളരെ ലളിതമാണ് ഷാരൂഖിന്റെ ഭക്ഷണരീതിയെങ്കിലും ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതായി ഡോക്ടർമാർ പറയുന്നു. ഷാരൂഖിന്റെ ഈ ഭക്ഷണക്രമം യുവത്വം നിലനിർത്തുന്നതിനും ഫിറ്റനസിനും ഏറെ സഹായിക്കുന്നതായി കുടൽ ആരോഗ്യ വിദഗ്ധനായ ഡോ. പാൽ മാണിക്കം വ്യക്തമാക്കി. മുളപ്പിച്ച പയറിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടർ പറയുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഗ്രിൽഡ് ചിക്കൻ പേശികളുടെ പരിപാലനത്തിന് വളരെ നല്ലതാണ്. ഇത് കൂടുതൽ ഊർജം നൽകുന്നതായും പാൽ വ്യക്തമാക്കി. നാരുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കേളി. ഇത് ചർമ്മത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.