ss

ബേസിൽ ജോസഫ് എന്റർടെയ്‌ൻമെന്റ്സിന്റെയും ഡോ. അനന്തു എന്റർടെയ്‌ൻമെന്റ്സിന്റെയും ആദ്യ സംരംഭം

മൾട്ടിസ്റ്റാർ ചിത്രത്തിൽ നായകന്മാരായി ടൊവിനോ തോമസും ബേസിൽ ജോസഫും, വിനീത് ശ്രീനിവാസനും. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം മദ്ധ്യത്തിൽ ആരംഭിക്കും. ബേസിൽ ജോസഫ് എന്റർടെയ്‌ൻമെന്റ്‌സിന്റെയും സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തുവിന്റെ അനന്തുഎന്റർടെയ്ൻമെന്റ്സിന്റെയും ആദ്യ നിർമ്മാണ സംരംഭം ആണ് . ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങും . ബേസിൽ ജോസഫ് എന്റർടെയ്‌ൻമെന്റിന്റെയും ഡോ. അനന്തു എന്റർടെയ്‌ൻമെന്റ്സിന്റെയുംലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ. അതേസമയം വിനീത് ശ്രീനിവാസന്റെ ശിഷ്യനായാണ് സിനിമാ ലോകത്തേക്ക് ബേസിൽ ജോസഫ് എത്തുന്നത്. ബേസിലിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്ന കുഞ്ഞിരാമായണത്തിൽ വിനിത് ശ്രീനിവാസനും രണ്ടാമത്തെ ചിത്രമായ ഗോദയിൽ ടൊവിനോ തോമസുമായിരുന്നു നായകൻമാർ. ടൊവിനോ തോമസ് നിർമ്മാണ പങ്കാളിയായി എത്തിയ മരണമാസ്സ് സിനിമയിൽ നായകനായി ബേസിൽ ജോസഫും എത്തി. ടൊവിനോ തോമസും ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ടെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടൻതന്നെ ഉണ്ടാവും.