girl

ട്രെയിനിലും ബസിലുമൊക്കെ കയറുമ്പോൾ പലപ്പോഴും സീറ്റ് കിട്ടണമെന്നില്ല. അത്തരത്തിൽ ഡൽഹി മെട്രോ കോച്ചിനുള്ളിൽ കയറിയ ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് സീറ്റ് കിട്ടില്ലെന്ന് മുൻകൂട്ടി കണ്ട പെൺകുട്ടി പച്ച നിറത്തിലുള്ള ചെറിയ കസേരയുമായിട്ടാണ് എത്തിയത്.

രണ്ട് ഭാഗത്ത് മുടി കെട്ടിയാണ് കുട്ടി എത്തിയത്. സീറ്റില്ലെന്ന് മനസിലായതോടെ കൊണ്ടുവന്ന കസേരയെടുത്ത് കോച്ചിന് നടുവിൽതന്നെയങ്ങ് ഇട്ടു. ശേഷം ശാന്തമായി തന്റെ കസേരയിൽ ഇരിക്കുകയാണ് കുട്ടി. സീറ്റ് കിട്ടില്ലെന്ന് മുൻകൂട്ടിക്കണ്ട് കസേരയുമായി എത്തിയ പെൺകുട്ടിയെ നിരവധി പേരാണ് അഭിനന്ദിച്ചത്.

ഇതാദ്യമായിട്ടല്ല ഡൽഹി മെട്രോയിൽ ഇത്തരമൊരു വിചിത്രമായ സംഭവം ഉണ്ടാകുന്നത്. കുറച്ചുനാൾ മുമ്പ് ഒരാൾ മെട്രോയിൽ വാതിലിനടുത്ത് നിന്ന് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.