kerala-police

വടകര: വില്യാപ്പള്ളിയിൽ ആർജെഡി നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് പിടികൂടിയത്. തൊട്ടിൽപ്പാലം കരിങ്ങാട് വച്ചാണ് പ്രതി കസ്റ്റഡിയിലായത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി വലിയിലാവുകയായിരുന്നു. പ്രതിയെ അക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കും.