dhana

തിരുവനന്തപുരം : ധനലക്ഷ്മി ബാങ്ക് തിരുവനന്തപുരം റീജിയണിൻിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഫുട്ബാൾ കാർണിവൽ സംഘടിപ്പിച്ചു. റീജണൽ മാനേജർ ശ്രീകാന്ത് വി.വി നേതൃത്വം നൽകിയ ഫുട്ബാൾ ടൂർണമെന്റ് അവിട്ടം തിരുനാൾ അദിത്യവർമ ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ വിവിധ ജില്ലകളിലെ ടീമുകൾ തമ്മിൽ മത്സരിച്ച ടൂർണമെന്റിൽ ക്യാപിറ്റൽ സൂപ്പർ കിംഗ്സ് വിജയികളായി. ശ്രീകാന്ത് വി.വി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു, രാജേഷ് കുമാർ.ആർ മികച്ച ഗോളിയായി . മത്സരങ്ങളുടെ ഇടവേളകളിൽ ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡി.കെ മുരളി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.