ksrtc

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസോടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വച്ച് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തുകൂടി അമിതവേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തിനോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുന്നത്.