anand-kumar

ഹമാർ : ലോക സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 1000 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി തമിഴ്നാട്ടുകാരൻ ആനന്ദ് കുമാർ വേൽകുമാർ. നോർവേയിലെ ഹമാറിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ചെന്നൈ ഗിണ്ടിയിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആനന്ദ് കുമാറിന്റെ സ്വർണം. 500മീറ്റർ സ്പ്രിന്റ് ഇനത്തിൽ വെങ്കലവും ആനന്ദ് സ്വന്തമാക്കി .2021ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 15 കിലോമീറ്റർ എലിമിനേഷൻ ഇനത്തിൽ വെള്ളി നേടിയിരുന്നു. ഈവർഷം ചെംഗ്ഡുവിൽ നടന്ന വേൾഡ് ഗെയിംസിൽ വെങ്കലവും നേടി.