modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ഈ ദിനത്തിൽ വലിയൊരു പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ. പ്രധാനമന്ത്രിയുടെ ബയോ പിക് ഒരുങ്ങുന്നുവെന്നാണ് പ്രഖ്യാപനം. മലയാളവും ഹിന്ദിയുമടക്കം ഏഴ് ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. 'മാ വന്ദേ' എന്നാണ് ചിത്രത്തിന്റെ പേര്.


സിൽവർ കാസ്റ്റ് ക്രീയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. ക്രാന്തി കുമാർ സി എച്ച് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ബാല്യകാലം മുതലുള്ള കാര്യങ്ങളായിരിക്കും സിനിമയിലുണ്ടാകുക. അദ്ദേഹത്തിന്റെ മാതാവായ ഹീരാബെൻ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തിലെ പ്രധാന ഹൈലൈറ്റായിരിക്കും.


'അഹമ്മദാബാദിൽ വളർന്നതിനാൽ, എന്റെ കുട്ടിക്കാലത്താണ് ഞാൻ അദ്ദേഹത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. വർഷങ്ങൾക്ക് ശേഷം 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, എന്നിൽ മായാത്ത മുദ്ര പതിപ്പിച്ച നിമിഷം.ഒരു നടൻ എന്ന നിലയിൽ, ഈ വേഷത്തിലേക്ക് കടന്നുവരുന്നത് അതിശയിപ്പിക്കുന്നതും എന്നാൽ ആഴത്തിൽ പ്രചോദനം നൽകുന്നതുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമായിരുന്നു, എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് തന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ എടുത്തുകാണിക്കുന്നു.'- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.