suresh-gopi

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സഹകരണ വകുപ്പിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'നിങ്ങളുടെ പണം തിരിച്ചുകിട്ടണം. ആ പണം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സഹകരണ വകുപ്പ് എടുത്തിരിക്കുന്നത് എന്നാണ് എനിക്ക് ലഭിച്ച അറിവ്. കാരണം, ആ പണം ഇഡി തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് അത് പങ്കുവച്ച് തന്നെ പറ്റൂ. മുഴുവൻ പണവും തരാമെന്നല്ല. എന്നാലും തന്നേ മതിയാകൂ. ഒരു ഇഡിയും വേണ്ട, ഒരു കേന്ദ്രമന്ത്രിയും വേണ്ട, ഒരു സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രിയും വേണ്ട. അവരിട്ട കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കെടോ എന്നേ പറയാനുള്ളൂ'- സുരേഷ് ഗോപി പറഞ്ഞു.