elephant

കാട്ടിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ. അത് സിംഹമാണ്. സിംഹത്തിന്റെ ഗർജ്ജനവും ശരീരവുമെല്ലാമാണ് അതിന് കാരണം. കാട്ടിലെ എല്ലാ മൃഗങ്ങൾക്കും സിംഹത്തെ പേടിയാണ്. മൃഗങ്ങളെ കൂട്ടം ചേർന്ന് സിംഹങ്ങൾ ആക്രമിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ആനയെ കണ്ട് ഓടുന്ന സിംഹങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'നേച്ചർ ഈസ് അമേസിംഗ്' എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു മരത്തിന്റെ തണലിൽ കുറെ സിംഹങ്ങൾ കിടക്കുന്നതും അവരുടെ അടുത്തേക്ക് ഒരു ആന നടന്നുവരുന്നതും വീഡിയോയിൽ കാണാം. ആന അടുത്തെത്തുമ്പോൾ പേടിച്ച് സിംഹങ്ങൾ അവിടെ നിന്ന് എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ ഉണ്ട്. 'ആരാണ് ഇപ്പോൾ രാജാവ്' എന്ന തലക്കെട്ട് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'അയ്യേ ഇതാണോ രാജാവ്, 'രാജാവിനെ വരെ പേടിപ്പിച്ച് ആന', ' ആനയാണ് കാടിന്റെ ശരിക്കുള്ള രാജാവ്'-ഇങ്ങനെ പോകുന്നു കമന്റുകൾ.

WHO is the king now???😂😂 pic.twitter.com/GdZMGUZAWC

— Nature is Amazing ☘️ (@AMAZlNGNATURE) September 15, 2025