
തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ ഓമനക്കുട്ടിയമ്മയ്ക്ക് പുരസ്‌കാരം. ഭാരത് രത്ന എം എസ് സുബ്ബലക്ഷ്മിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സംഗീത പ്രചാരക് അവാർഡാണ് കെ ഓമനക്കുട്ടിയമ്മയ്‌ക്ക് ലഭിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13-ാം തീയതി ശനിയാഴ്‌ച മുംബയ് ഷൺമുഖാനന്ദ ഹാളിൽ വച്ച് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ആർ ശ്രീറാം ആണ് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ കർണാടക സംഗീതമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.