ss

മാ വന്ദേ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന മാ വന്ദേ എന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയുടെ വേഷമവതരിപ്പിക്കുന്നത്. മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ക്രാന്തി കുമാർ സി.എച്ച്. സംവിധാനം ചെയ്യുന്ന ചിത്രം ബാല്യം മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയായ മോദിയുടെ കഥ പറയും.അമ്മ ഹീരാബെന്നുമായുള്ള മോദിയുടെ ആത്മബന്ധം മാ വന്ദേ യുടെ ആത്മാവായിരിക്കും. ബാഹുബലിക്ക് ഛായാഗ്രഹണം നിർവ്വഹിച്ച കെ.കെ. സെന്തിൽ കുമാർ, കെ.ജി.എഫിന് സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രൂർ, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ ,ആക്ഷൻ കോറിയോഗ്രാഫർ കിംഗ് സോളമൻ തുടങ്ങിയ വമ്പൻ അണിയറ പ്രവർത്തകരുമുണ്ട്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പി.ആർ. ഒ- ശബരി

അതേസമയം 2019 ൽ വിവേക് ഒബ്റോയി നായകനായി പി.എം. നരേന്ദ്ര മോദി എന്ന ബയോപിക് റിലീസ് ചെയ്തു.

"