ss

മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ തമ ദീപാവലി റിലീസായി ഒരുങ്ങുമ്പോൾ വീണ്ടും വാംപയർ ആവാൻ രശ്മിക മന്ദാന.രാഘവ ലോറൻസ് രചനയും സംവിധാനവും നിർവഹിച്ച് നായകനാവുന്ന കാഞ്ചന 4 ൽ ഫ്ളാഷ് ബാക് സീനിൽ ആണ് രശ്മിക മന്ദാനയുടെ യക്ഷി കഥാപാത്രം പ്രത്യക്ഷപ്പെടുക. മൃണാൾ താക്കൂർ, നോറ ഫത്തേഹി എന്നിവരാണ് കാഞ്ചന 4 ൽ നായികമാർ. അതേസമയം ആയുഷ്‌മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്ന തമയിൽ നവാസുദീൻ സിദ്ദിഖും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കൾ. മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നൽകുക എന്നാണ് ടീസർ നൽകുന്ന സൂചന. അതോടൊപ്പം ഇൗ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയ കഥകൂടിയാണ് തമ. സ്ത്രീ, മുഞ്ജ്യ ,ദേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്കുശേഷമാണ് തമ എത്തുന്നത്.