police

ആലപ്പുഴ: അരൂക്കുറ്റിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. പൂച്ചാക്കൽ സ്‌കൂളിലെ പ്ളസ്‌വൺ വിദ്യാർത്ഥികളായ ഇവരെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുട്ടികളെ കണ്ടെത്തിയ വിവരം ബംഗളൂരു റെയിൽവേ പൊലീസ് ബന്ധുക്കളെ അറിയിച്ചു. സ്‌കൂൾ വിട്ട് വീട്ടിൽവന്ന് വസ്ത്രം മാറി പുറത്തിറങ്ങിയതിനുശേഷം ഇരുവരെയും കാണാതാവുകയായിരുന്നു.