തിരുവനന്തപുരം: തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (കഅഢ) സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ മൂന്ന് ദിവസത്തെ 8-ാമത് മോളിക്യുലര്‍ വൈറോളജി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. രാജ്യത്തെ മുന്‍നിര വൈറോളജിസ്റ്റുകള്‍, പോസ്റ്റ്ഡോക്ടറല്‍ ശാസ്ത്രജ്ഞര്‍, ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 100ലേറെ പേര്‍ പങ്കെടുക്കും.
മോണോക്ലോണല്‍ ആന്റിബോഡി ഗവേഷണം, വാക്സിനോളജി, ആന്റിവൈറല്‍ മരുന്നുകളുടെ വികസനം, വൈറസ്-ഹോസ്റ്റ് ഇന്ററാക്ഷന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക വൈറോളജി വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും ചര്‍ച്ചകളും കോണ്‍ഫറന്‍സില്‍ നടക്കും.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജിസ്റ്റുകളെ ഒന്നിച്ചുകൊണ്ടുവരുന്ന കോണ്‍ഫറന്‍സ്, വൈറോളജി ഗവേഷണത്തില്‍ പുതിയ സഹകരണങ്ങള്‍ക്കും ഭാവിയിലെ ഗവേഷണ സാധ്യതകള്‍ക്കും വലിയ പ്രചോദനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.