d

മനുഷ്യരെ പോലെ തന്നെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് മനുഷ്യരുടെ ഭക്ഷണ സംസ്കാരങ്ങളും .അതിർത്തികൾ മാറുന്നതിനനുസരിച്ച് രുചി ഭേദങ്ങളും മാറുന്നു. ലോകത്തിലെ ചില വിചിത്രമായ വിഭവങ്ങൾ പരിചയപ്പെട്ടാലോ.

1 ഷിറു നോ ഒഡോറിഗുയി

ഷിറൂ നോ ഒഡോറിഗുയി എന്നത് വിശേഷപ്പെട്ട ജാപ്പനീസ് വിഭവമാണ്. ജീവനുള്ള ഐസ് ഗോബി മത്സ്യത്തെ സോയ സോസിൽ മുക്കിയാണ് കഴിക്കുന്നത്. സീസണൽ വിഭവമായ ഇത് ലോകത്തിലെ വിചിത്ര ഭക്ഷണമായി കണക്കപ്പെടുന്നു. ഈ വിഭവം പരീക്ഷിച്ചാൽ വായിലും വയറിലും മത്സ്യം നൃത്തം ചെയ്യുന്ന പ്രതീതിയാണത്രേ ഉണ്ടാവുക.

2 വറുത്ത ചിക്കൻ ഫീറ്റ്

കേൾക്കുമ്പോൾ അയ്യേ എന്നു തോന്നുമെങ്കിലും ചൈനയിലെ രുചികരമായ വിഭവമാണ് കോഴിയുടെ കാൽപാദങ്ങൾ ഉപയോഗിച്ചുണ്ടാകുന്ന വറുത്ത ചിക്കൻ ഫീറ്റ് .അത്താഴത്തിനു മുൻപ് ഇവ ഒരു ലഘുഭക്ഷണമായി തീൻമേശയിലെത്തുന്നു.

3 സ്നേക്ക് വൈൻ

തെക്കു കിഴക്കൻ ഏഷ്യയിലെ ചില വൈൻരുചികൾ കേട്ടാൽ ചിലപ്പോൾ അമ്പരക്കും.കാരണം പാമ്പുകളുടെ രക്തം പോലിള്ള ശരീരദ്രവങ്ങൾ ഉപയോഗിച്ചാണ് വൈൻ നിർമിക്കുന്നത്.ഇത്തരം ലഹരി പാനിയങ്ങൾക്ക് അപൂർവ ഗുണങ്ങൾ ഉണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. ചൈന.വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നത്.