muhammsd-riyas

തിരുവനന്തപുരം: കിഫ്ബി വഴി കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ നടന്നുവരുന്നത് ഒരു മാജിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പൂർത്തീകരിച്ചത് 163 റോഡ്,​ പാലം പദ്ധതികളാണ്. 6616.13 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1880 കിലോമീറ്റർ വരുന്ന 136 റോഡുകൾ 5643.59 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. 27 പാലങ്ങൾ 572.53 കോടി രൂപ ചെലവഴിച്ച് ഈ ഒമ്പത് വർഷത്തിനിടയിൽ പൂർത്തീകരിച്ചു. നിലവിൽ 160 പദ്ധതികളിലായി 8308. 8 കോടി രൂപയുടെ 160 റോഡ് പാലം പദ്ധതികൾ കേരളത്തിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി പുരോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ​

1173 കിലോമീറ്റർ വരുന്ന 106 റോഡുകളാണ് നിർമ്മാണത്തിലുള്ളത്. ഇതിനായി 6611.47 കോടി രൂപ കിഫ്ബി ഫണ്ട് വഴി കേരളത്തിൽ ചെലവഴിച്ചു. 1697. 33 കോടി രൂപയുടെ 84 പാലം പദ്ധതികളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഒരു മാജിക്കാണ് കിഫ്ബി വഴി കേരളത്തിലെ പശ്ചാത്തല വികസന മേഖലയിൽ നടന്നുവരുന്നത്,​ കേരളത്തെ സംബന്ധിച്ചിടത്തോളം കിഫ്ബി പൊൻമുട്ടയിടുന്ന താറാവാണ് എന്ന് വിശേഷിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. പദ്ധതികളുടെ എണ്ണവും ചെലവഴിച്ച തുകയിൽ നിന്നും ഇക്കാര്യം മനസിലാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.