kumar

ബംഗളൂരു: പല സെലിബ്രി​റ്റികളുടെയും ആരോഗ്യരഹസ്യം സോഷ്യൽ മീഡിയയിൽ തിരയുന്നവരാണ് ഒട്ടുമിക്കവരും. കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതിനായി പലരും ആരോഗ്യവിദഗ്ദരുടെ നിർദ്ദേശവും തേടാറുണ്ട്. എന്നാൽ ഈ രീതികളെ മുഴുവൻ മാറ്റിയെഴുതുന്ന തരത്തിലുളള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കർണാടക സ്വദേശിയായ ഒരു മനുഷ്യൻ കഴിഞ്ഞ 30 വർഷമായി പിന്തുടരുന്ന ഭക്ഷണക്രമമാണ് ഒരു കൂട്ടം യുവാക്കൾ ഇൻസ്​റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എഞ്ചിൻ ഓയിൽ മാത്രമാണ് ആ മനുഷ്യൻ കുടിക്കുന്നതെന്ന് യുവാക്കൾ പറയുന്നു. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് ഈ വെറൈ​റ്റി മനുഷ്യനുളളത്. പലരും ഇയാളെ ഓയിൽ കുമാറെന്നാണ് വിളിക്കുന്നത്.ദിവസവും ഏഴ് മുതൽ എട്ട് ലി​റ്റർ എഞ്ചിൻ ഓയിലാണ് ഇയാൾ കുടിക്കുന്നത്. ഇതുകൂടാതെ ദിവസവും ചായയും കുടിക്കാറുണ്ട്.

എഞ്ചിൻ ഓയിൽ ശരീരത്തിന് നല്ലതല്ലെന്നും യുവാക്കൾ പറയുന്നു. വീഡിയോയിൽ പലരും കുമാറിന് ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ അയാൾ ഭക്ഷണം വേണ്ടെന്ന് പറയുകയും പകരം എഞ്ചിൻ ഓയിൽ കുടിക്കുന്നതും കാണാം. കുമാറിന് ഇതുവരെയായിട്ടും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സ തേടേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും യുവാക്കൾ വീഡിയോയിൽ പറയുന്നു. ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകാത്തതെന്നാണ് കുമാർ പറയുന്നത്. ഭഗവാന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ തനിക്ക് എഞ്ചിൻ ഓയിൽ കുടിച്ച് ജീവൻ നിലനിർത്താൻ സാധിക്കില്ലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.

View this post on Instagram

A post shared by AvalakkiPavalakki (@avalakki_pavalakki)



പ്രെട്രോളിയം ഉൽപ്പന്നമായ എഞ്ചിൻ ഓയിൽ മനുഷ്യശരീരത്തിന് ഗുണം ചെയ്യുന്നതല്ല. ഇത് ശരീരത്തിനുളളിൽ പോയാൽ ശ്വാസകോശസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് കെമിക്കൽ ന്യൂമോണൈ​റ്റിസ്, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹനക്കേട്, നെഞ്ചെരിച്ചൽ, ഛർദ്ദി, രക്തസ്രാവം, ആന്തരികാവയവങ്ങൾക്ക് കേടുപാട് സംഭവിക്കൽ, തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനങ്ങൾ തകരാറിലാകൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത വർദ്ധിപ്പിക്കും.