
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എംഎസ്‌സി അല്ലെങ്കിൽ എംഎയും പിഎച്ച്‌ഡിയും ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഒക്‌ടോബർ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 79,600 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷയ്‌ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും സമർപ്പിക്കേണ്ടതാണ്. മാതൃകാ അപേക്ഷാ ഫോം കെഎഫ്‌ആർഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. 35 വയസാണ് അപേക്ഷകർക്കുള്ള പ്രായപരിധി. എസ്‌സി/ എസ്‌ടി/ഒബിസി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം - കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, 680653, തൃശൂർ. ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് പ്രത്യേകം പരാമർശിച്ചിരിക്കണം. ഒക്‌ടോബർ 31ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.