diya-krishna

അശ്വിന്റെയും തന്റെയും കുടുംബങ്ങളിലെ ജീവിത രീതി തമ്മിൽ തമ്മിൽ വളരെയേറെ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിയയും ഭർത്താവ് അശ്വിനും.


'ഞങ്ങൾ രണ്ടുപേരുടെയും ജീവിതരീതി വളരെ വ്യത്യസ്തമാണ്. എന്റെ വീടേ വേറെ, ഇവരുടേത് വേറെ. ട്രഡീഷണൽ രീതിയിലാണ് അശ്വിന്റെ കുടുംബം ജീവിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് പോലും പണ്ടത്തെ സ്റ്റൈലിലാണ്. തറയിലിരുന്ന്, ചമ്രം മുട്ടിയൊക്കെയാണ്. അത് ബോഡിക്ക് വളരെ നല്ലതാണ്. എന്റെ ഇപ്പോഴത്തെ നടുവേദനവച്ച് അങ്ങനെയിരിക്കാനും പറ്റില്ല. ഞാനത് ശീലിച്ചിട്ടുമില്ല.

ഇവന്റെ വീട്ടിൽപ്പോകുമ്പോൾ അങ്കിൾ കസേര തായോ, എനിക്ക് തറയിലിരുന്ന് കഴിക്കാൻ പറ്റില്ലെന്ന് പറയും. അങ്ങനെ ഞാൻ സോഫയിലിരുന്ന് കൈയും കാലൊക്കെ പൊക്കി കഴിക്കും. ഞാൻ സോഫയിലിരുന്നാൽപ്പോലും ഇവൻ പലപ്പോഴും സോഫയിലിരുന്ന് കഴിക്കില്ല. ഇവന് തറയിൽ നിന്ന് കഴിക്കാനാണ് ഇഷ്ടം. നോർത്ത് സൗത്ത് പോലെയായിരുന്നു ഞങ്ങൾ.'- ദിയ പറഞ്ഞു.


ഒരു പട്ടിക്കും പോലും വേണ്ടാത്ത കാലം ഉണ്ടായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. 'ഈ വ്യൂവേഴ്സ് കണ്ട് തിരിച്ചറിഞ്ഞിട്ടൊക്കെയാണ് നമ്മുടെ ജീവിതം ഓടുന്നത്. അവരില്ലെങ്കിൽ നമ്മളില്ല. അത്രയേയുള്ളൂ. അതുകൊണ്ട് പ്രൈവസി നഷ്ടപ്പെടുന്നുവെന്നൊന്നുമില്ല. ആരുവന്നാലും സംസാരിക്കും. രണ്ട് മിനിട്ട് സമയം നഷ്ടപ്പെട്ടെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഒരു പട്ടിക്ക് പോലും വേണ്ടാത്ത കാലം നമുക്കുണ്ടായിരുന്നു.ഒരാൾ വന്ന് സംസാരിച്ചാൽ, നമ്മുടെ സമയം നഷ്ടപ്പെട്ടുപോയി എന്ന് കരുതിയാൽ പഴയപോലെ ആകാൻ അധികം സമയം വേണ്ട' - അശ്വിൻ പറഞ്ഞു.