തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ ഒരു വർഷത്തിലേറെയായി ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.തമ്പാനൂർ ന്യൂ തിയേറ്ററിന് പിറകുവശം ഡോൺബോസ്കോ റോഡിൽ എ.എം.യു.എസ് ഹോസ്റ്റലിന് സമീപം ഈസ്റ്റ് തമ്പാനൂർ റസിഡന്റ്സ് അസോസിയേഷനിലെ 304, 305 നമ്പർ വീടിനു മുന്നിലാണ് ഈ പ്രശ്നം.